തിരുവനന്തപുരം: ആദ്യകാല സിനിമ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും നിരവധി സിനിമാ വിതരണ കമ്പനികളുടെ ജീവനക്കാരനുമായിരുന്ന കുന്നത്തുകാൽ, ചെറിയകൊല്ല ഗോകുലത്തിൽ കെ. കൃഷ്ണപിള്ള ( 81) നിര്യാതനായി. ഭാര്യ: പരേതയായ എസ്. വിജയമ്മ. മക്കൾ: സൗമ്യ. കെ.വി (ഫാർമസിസ്റ്റ്, കാരുണ്യ ഫാർമസി), സിമി കെവി (ലാബ് ടെക്നീഷ്യൻ, എസ്.എ.ടി ആശുപത്രി). മരുമക്കൾ: മധു. എസ്. വി (മുൻ സൈനിക ഉദ്യോഗസ്ഥൻ, എസ്.ബി.ഐ), സജി. എസ് (ആരോഗ്യ വകുപ്പ് ജീവനക്കാരൻ), സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.