തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളം മിഷൻ ചാപ്ടറുകളിലെ കുരുന്നുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അരക്കോടി രൂപ സംഭാവന ചെയ്‌തു. മലയാളം മിഷൻ ' വയനാടിനൊരു ഡോളർ' എന്ന പേരിൽ ആവിഷ്‌കരിച്ച ക്യാമ്പെയിനിലൂടെയാണിത്. ചാപ്ടറുകളിലെ ഭാരവാഹികളും അദ്ധ്യാപകരും പങ്കെടുത്തു. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കടയും ചാപ്ടർ പ്രതിനിധികളും ജീവനക്കാരും ചേർന്ന് തുക മുഖ്യമന്ത്രിക്ക് കൈമാറി.