കല്ലമ്പലം: കല്ലമ്പലം വെയിലൂരിന് സമീപം പ്രവർത്തിയ്ക്കുന്ന നിർദ്ധനയായ വീട്ടമ്മയുടെ തട്ടുകടയിൽ സ്ഥിരമായി മോഷണം നടക്കുന്നതായി പരാതി. കഴിഞ്ഞ ഒരുവർഷമായി പ്രവർത്തിക്കുന്ന ഈ തട്ടുകടയിൽ കഴിഞ്ഞ 27 ന് രാത്രിയിലാണ് ആദ്യത്തെ സംഭവം. കടതുറക്കാൻ രാവിലെ വീട്ടമ്മയെത്തിയപ്പോഴാണ് കടയുടെ പൂട്ടുപൊളിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി ഭക്ഷണസാധനങ്ങൾ അന്ന് മോഷണംപോയിരുന്നു. തുടർന്ന് കല്ലമ്പലം പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും മോഷ്ടാക്കളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇന്നലെയും വീട്ടമ്മ കട തുറക്കാനെത്തിയപ്പോൾ വീണ്ടും കടയുടെ പൂട്ട് പൊളിച്ച് മോഷണം നടത്തിയ നിലയിൽ കണ്ടെത്തി. വീട്ടമ്മ കല്ലമ്പലം പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്തു.