photo

നെയ്യാറ്റിൻകര : ഹേമാ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ചെയ്യേണ്ടതൊന്നും സർക്കാർ ചെയ്തില്ലെന്നും ഭരിക്കാനറിയാത്തവർ ഭരിക്കുന്ന ദുരന്തമാണ് എട്ടു വർഷമായി കേരളം അനുഭവിക്കുന്നതെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൻ.ജി.ഒ അസോസിയേഷൻ തിരുവനന്തപുരം സൗത്ത് ജില്ലാ സമ്മേളനം ബാലരാമപുരം ഉമ്മൻ ചാണ്ടി നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി.എസ്. രാകേഷ് അദ്ധ്യക്ഷത വഹിച്ചു. എം. വിൻസന്റ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. എ.റ്റി. ജോർജ്, നെയ്യാറ്റിൻകര സനൽ, ഡോ. ആർ.വത്സലൻ, വിൻസന്റ് ഡി.പോൾ, .എസ്.കെ.അശോക് കുമാർ,സി.ആർ.പ്രാണകുമാർ, ജോസ് ഫ്രാങ്ക്ളിൻ, വിനോദ് സെൻ, എം.സി.സെൽവരാജ്, അഹമ്മദ് ഖാൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജോർജ് ആന്റണി സ്വാഗതവും ജില്ലാ ട്രഷറർ വി.സി.ഷൈജി ഷൈൻ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ എം.ജെ.തോമസ് ഹെർബിറ്റ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജി.എസ്.ഉമാശങ്കർ, എ.പി.സുനിൽ, കെ.കെ.രാജേഷ് ഖന്ന, സംസ്ഥാന സെക്രട്ടറി വി.എൽ.രാകേഷ് കമൽ എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് നിതീഷ് കാന്ത് അദ്ധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനത്തിൽ ബി.എൻ.ഷൈൻ കുമാർ സ്വാഗതവും ലിജു എബ്രഹാം കൃതജ്ഞതയും പറഞ്ഞു. സംഘടനാചർച്ച എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എം.ജാഫർഖാൻ ഉദ്ഘാടനം ചെയ്തു. ചർച്ചയിൽ നേതാക്കളായ എസ്. പ്രസന്നകുമാർ, പ്രശാന്ത്കുമാർ, ടി.കെ.ജയപ്രകാശ്,ടി.ഒ.ശ്രീകുമാർ, സുരേന്ദ്രൻ മംഗലത്ത് നട, എസ്.എസ്.സജി, അരുൺ ജി.ദാസ്, ബി.എസ്.സുനിൽ, ഷിബി.എൻ.ആർ, ബാലു പവിത്രൻ,ജില്ലാ വൈസ് പ്രസിഡന്റ് എസ്.വി.ബിജു , എസ്.ഷാജി എന്നിവർ സംസാരിച്ചു.