കിളിമാനൂർ : ജയദേവൻ മാസ്റ്റർ സ്മാരക പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ വിവിധ പഠന സഹായ പദ്ധതികളുടെ വിതരണവും റാങ്ക് ജേതാക്കൾക്ക് അനുമോദനവും നാളെ നടക്കും.ഉച്ചയ്ക്ക് 2ന് പള്ളിക്കൽ ഇ.എം.എസ് സ്മാരക ഹാളിൽ നടക്കുന്ന സമ്മേളനം സി.പി .എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം നിർവ്വഹിക്കും. സൊസൈറ്റി പ്രസിഡന്റ് മടവൂർ അനിൽ അദ്ധ്യക്ഷത വഹിക്കും.ഓണക്കോടി വിതരണം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനാവൂർ നാഗപ്പനും റാങ്ക് ജേതാക്കളെ ആദരിക്കൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയും വിദ്യാർത്ഥികളെ അനുമോദിക്കൽ സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എയും വിദ്യാഭ്യാസ സഹായ വിതരണം ഒ.എസ്.അംബിക എം.എൽ.എയും നിർവഹിക്കും.സൊസൈറ്റി പ്രസിഡന്റ് മടവൂർ അനിൽ,വൈസ് പ്രസിഡന്റ് തട്ടത്തുമല ജയചന്ദ്രൻ , സെക്രട്ടറി എം. ഷാജഹാൻ എന്നിവർ ജയദേവൻ മാസ്റ്റർ സ്മാരക മന്ദിരത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.