തിരുവനന്തപുരം: ഐ.ടി കൺസൾട്ടിംഗ് കമ്പനിയായ ഡിജി എക്സ് നെറ്റ് ഇന്ത്യ എൽ.എൽ.പി കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു.കമ്പനിയുടെ സോഫ്റ്റ് ലോഞ്ചിംഗ് തിരുവനന്തപുരത്ത് മന്ത്രി പി.രാജീവ് നിർവഹിച്ചു. സിസ്‌ട്രോം എം.ഡി അനിൽരാജ്,കെൽട്രോൺ ചെയർമാൻ നാരായണമൂർത്തി,ട്രിവാൻഡ്രം ചേംബർ ഒഫ് കോമേഴ്സ് പ്രസിഡന്റ് രഘുചന്ദ്രൻ നായർ, ആംല ഹിൽസ് പാർട്ണർ സുരേഷ്‌കുമാർ,ലയൺസ് ഇന്റർനാഷണൽ 318 എയുടെ ഡിസ്ട്രിക്ട് ഗവർണർ എം.എ.വഹാബ്,ട്രഷറർ മുരുക്കുംപുഴ ഷാനവാസ്,ആക്സ്‌നോൾ എം.ഡി,ഉണ്ണികൃഷ്ണൻ, ജിരൻ ശാന്ത് തുടങ്ങിയവർ പങ്കെടുത്തു.