തിരുവനന്തപുരം:പി.എം.ജി ഓഫീസിന് സമീപത്ത് സ്ഥിതിചെയ്യുന്ന കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം (പ്ളാനറ്റേറിയം) അടച്ചുപൂട്ടാൻ സർക്കാ‌ർ രഹസ്യനീക്കം ചെയ്യുന്നതായി കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം എംപ്ളോയീസ് യൂണിയൻ (ഐ.എൻ.ടി.യു.സി) ആരോപിച്ചു.10 വർഷത്തേക്ക് പാട്ടത്തിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറിയ നടപടിയും അവിടെ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ അനുവാദം നൽകിയതുവഴി സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയത്തിന്റെ പ്രവർത്തനം തടസപ്പെടുകയാണെന്ന് യൂണിയൻ സ്റ്റേറ്റ് പ്രസിഡന്റായ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ, ജനറൽ സെക്രട്ടറി പി.ജയരാമൻ എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.