കുറ്റിച്ചൽ:പൊതു വിദ്യാഭ്യാസ വകുപ്പ് കുറ്റിച്ചൽ കോട്ടൂർ ഗവ.യു.പി സ്കൂളിൽ നടപ്പിലാക്കുന്ന ഇംഗ്ലീഷ് ലോഗ്വേജ് എന്റിച്ച്മെന്റ് പ്രോഗ്രാമിന്റെ സബ്ജില്ലാ തല ഉദ്ഘാടനം സെപ്തംബർ 2ന് രാവിലെ 9.30ന് സ്കൂൾ ഒാഡിറ്റോറിയത്തിൽ ജി.സ്റ്റീഫൻ.എം.എൽ.എ ഉദ്ഘാടനം ചെയ്യും.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.മണികണ്ഠൻ അദ്ധ്യക്ഷത വഹിക്കും.കാട്ടാക്കട എ.ഇ.ഒ ബീനാകുമാരി പദ്ധതി വിശദീകരണം നടത്തും.ജില്ലാ പഞ്ചായത്തംഗം എ.മിനി ലോഗോ പ്രകാശനം ചെയ്യും.പി.ടി.എ പ്രസിഡന്റ് വി.എസ്.ജയകുമാർ,ഹെഡ്മിസ്ട്രസ് എ.എൽ.സുലഭ,ഗ്രാമ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.