തിരുവനന്തപുരം: നിയമത്തിന്റെ പഴുതുപയോഗിച്ച് ചുമട്ടുതൊഴിൽ നിഷേധിക്കുന്നത് മേഖലയിൽ അസ്വസ്ഥത സൃഷ്ടിക്കുമെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ടി.പി.രാമകൃഷ്ണൻ. ചുമട്ടുതൊഴിൽ നിയമം ഭേദഗതി ചെയ്യണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് സി.ഐ.ടി.യു നടത്തിയ സെക്രട്ടേറിയറ്റ് ധർണയിൽ സംസാരിക്കുകയായിരുന്നു ടി.പി രാമകൃഷ്ണൻ.ചുമട്ടുതൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ അടിയന്തരമായി പരിഹരിക്കണമെന്ന് മാർച്ച് ഉദ്‌ഘാടനം ചെയ്ത സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ആവശ്യപ്പെട്ടു.ആർ.രാമു,സി.കെ.മണിശങ്കർ,എൻ.സുന്ദരംപിള്ള,പി.കെ. ശശി,കെ.പി രാജൻ,കെ.സി രാജഗോപാൽ എന്നിവർ സംസാരിച്ചു.