ss

ധനുഷ് സംവിധാനം ചെയ്യുന്ന നിലവുക്ക് എൻമേൽ എന്ന‌ടി കോപം എന്ന ചിത്രത്തിലൂടെ ഗാനരചയിതാവായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മൂത്ത മകൻ യാത്ര. യാത്രയുടെ പാട്ടിനെ ഉറ്റുനോക്കുകയാണ് തമിഴകം. റിലീസിന് ഒരുങ്ങുന്ന പാട്ടിനെ പ്രകീർത്തിച്ച് സംവിധായകനും നടനുമായ എസ്. ജെ. സൂര്യ സമൂഹ മാധ്യമത്തിൽ കുറിച്ച വാക്കുകൾ ശ്രദ്ധ നേടുന്നു . തമിഴ് മാമിയായി പ്രിയങ്ക മോഹൻ അടിച്ചുപൊളിക്കുന്നതാണ് ഗാനം . ജി.വി. പ്രകാശാണ് സംഗീത സംവിധാനം. ധനുഷിന്റെ മൂന്നാമത്തെ സംവിധാന സംരംഭമാണ് നിലവുക്ക് എൻമേൽ എന്നടി കോപം. പവിഷ്, അനിഖ സുരേന്ദ്രൻ, പ്രിയ വാര്യർ, മാത്യു തോമസ്, തുടങ്ങിയവരാണ് താരങ്ങൾ. ധനുഷിന്റെ നിർമ്മാണ കമ്പനിയായ വണ്ടർ ബാർ ഫിലിംസാണ് നിർമ്മാണം. ഡിസംബർ 21ന് റിലീസ് ചെയ്യും.അതേസമയം ധനുഷ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം രായൻ വമ്പൻ വിജയമാണ് നേടിയത്.ധനുഷിന്റെ പകർന്നാട്ടം തന്നെയാണ് രായന്റെ കരുത്ത്.