ss

വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന സഹോദരി ദിയ കൃഷ്ണയ്ക്ക് ഗംഭീര ബ്രൈഡൽ ഷവറൊരുക്കി നടി അഹാന കൃഷ്ണ. വൈറ്റ് കളർ ഗൗണായിരുന്നു ദിയയുടെ വേഷം. പിങ്ക്, ഒഫ് പിങ്ക് കളർ വസ്ത്രങ്ങളായിരുന്നു അഹാനയുടെയും അമ്മ സിന്ധുകൃഷ്ണകുമാറിന്റെയും സഹോദരിമാരുടെയും വേഷം. നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണയും സുഹൃത്ത് അശ്വിൻ ഗണേശുമായുള്ള വിവാഹം സെപ്തംബറിലാണ്. സോഫ്ട്‌വെയർ എൻജിനിയറാണ് അശ്വിൻ ഗണേഷ്. വീട്ടുകാരുടെ സമ്മതത്തോടെ തന്റെ പ്രണയം സാക്ഷാത്കരിക്കുന്ന സന്തോഷത്തിലാണ് ദിയ. അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരാണ് കൃഷ്ണകുമാറിന്റെയും സിന്ധു കൃഷ്ണകുമാറിന്റെയും മക്കൾ. ചേച്ചി അഹാനയ്ക്ക് മുൻപേ വിവാഹിതയാവുകയാണ് ദിയ. സമൂഹ മാദ്ധ്യമത്തിൽ ഏറെ ആരാധകരാണ് ദിയയ്ക്ക്.