തിരുവനന്തപുരം: സ്റ്റാച്യു ഉപ്പളം റോഡിലെ ഇന്ത്യൻ ഓവർസീസ് ബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രം നടത്തുന്ന മുപ്പത് ദിവസത്തെ സൗജന്യ ഹൗസ് വയറിംഗ് പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.കെട്ടിടങ്ങളിലെ ആധുനിക വയറിംഗ് രീതികൾ,ആശുപത്രി,ടണൽ,ഗോഡൗൺ വയറിംഗ്,മാസ്റ്റർ കൺട്രോൾ സിസ്റ്റം തുടങ്ങിയ ഇലക്ട്രിക്കൽ പണികൾ പഠിപ്പിക്കുന്ന പൂർണ സമയ കോഴ്സാണ്.18 - 45 വയസ് പ്രായപരിധിയിലുള്ളവർക്ക് നേരിട്ടോ, 0471-2322430 എന്ന നമ്പരിൽ വിളിച്ചോ രജിസ്റ്റർ ചെയ്യാം.സെപ്തംബർ 3ന് ഇന്റർവ്യൂ നടക്കും.ക്ലാസുകൾ സെപ്തംബർ നാലിന് ആരംഭിക്കും.ഫീസില്ല.