ss

രജനികാന്ത് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രത്തിൽ തെലുങ്ക് സൂപ്പർ താരം നാഗാർജുനയും. നാഗാർജുനയുടെ ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. സിമോൺ എന്ന കഥാപാത്രത്തെയാണ് കൂലിയിൽ നാഗാർജുന അവതരിപ്പിക്കുന്നത്. ബ്ളാക് ആൻഡ് വൈറ്റിൽ ആറ്റിട്യൂഡിൽ പോസ് ചെയ്യുന്ന നാഗാർജുന നിമിഷ നേരംകൊണ്ട് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ആക്ഷൻ ഡ്രാമാവിഭാഗത്തിൽ ഒരുങ്ങുന്ന പിരീയഡ് ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രമാണ് കൂലി. ശോഭനയാണ് ചിത്രത്തിൽ രജനികാന്തിന്റെ നായിക. ദളപതിക്കുശേഷം രജനികാന്തും ശോഭനയും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.സത്യരാജ്,​ സൗബിൻ ഷാഹിർ,​ ഉപേന്ദ്ര,​ ശ്രുതി ഹാസൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.