ലൂസിഫർ റിലീസ് ചെയ്ത മാർച്ച് 28ന് എമ്പുരാൻ

ss

മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത് ഇടിവെട്ട് കഥാപാത്രത്തെ . ലൂസിഫറിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളിയുടെ ഗോഡ് ഫാദർ സെയ്ദ് മസൂദിന്റെ പിതാവിന്റെ വേഷമാണ്എ മ്പുരാനിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ രംഗങ്ങൾ അതീവരഹസ്യമായാണ് ചിത്രീകരിച്ചത്. എമ്പുരാനിൽ മമ്മൂട്ടി കൂടി എത്തിയതോടെ ഇരു താരങ്ങളുടെയും ആരാധക പ്രതീക്ഷ വാനോളം ഉയരുന്നു. എമ്പുരാന്റെ അടുത്ത ദിവസത്തെ ചിത്രീകരണത്തിലും മമ്മൂട്ടി പങ്കെടുക്കുന്നുണ്ട് എന്നാണ് വിവരം.ട്വ ന്റി ട്വന്റിക്കുശേഷം മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് എമ്പുരാൻ. കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന എമ്പുരാന് ഇനി ദുബായിലും അബുദാബിയിലും ചിത്രീകരണമുണ്ട്. ഇതോടെ എമ്പുരാൻ പൂർത്തിയാകും. മാർച്ച് 28ന് എമ്പുരാൻ റിലീസ് ചെയ്യാനാണ് തീരുമാനം. 2019 മാർച്ച് 28 നായിരുന്നു ലൂസിഫർ റിലീസ് ചെയ്തത്. ടൊവിനോ തോമസ്, മഞ്ജുവാര്യർ, സാനിയ അയ്യപ്പൻ, ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂട് തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട്. മുരളി ഗോപിയാണ് രചന. സുജിത് വാസുദേവ് ഛായാഗ്രഹണം നിർവഹിക്കുന്നു.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും രാജ്യത്തെ പ്രമുഖ നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മണം.