നെടുമങ്ങാട് : മൈലം ഗവണ്മെന്റ് എൽ.പി സ്കൂൾ മുറ്റത്ത് അദ്ധ്യാപകരും വിദ്യാർത്ഥികളും പി.ടി.എയുടെയും എസ്.എം.സിയുടെയും സഹകരണത്തോടെ കൃഷി ചെയ്ത ബന്ദിപ്പൂന്തോട്ടത്തിൽ ഒന്നാംഘട്ട വിളവെടുപ്പ് നടന്നു.ഇതിനു മുന്നോടിയായി ബന്ദി കൃഷിയുടെ വിവിധ ഘട്ടങ്ങളെക്കറിച്ച് നിരീക്ഷണക്കുറിപ്പും ചിത്രശലഭങ്ങളുടെ വിവരണവും തയ്യാറാക്കി അവതരിപ്പിച്ച് വിദ്യാർത്ഥികൾ കൈയടിനേടി.അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല, പ്രഥമാദ്ധ്യാപിക അംബിക.പി,വൈസ് പ്രസിഡന്റ് രേണുക രവി,ബ്ലോക്ക് മെമ്പർ വിജയൻനായർ, കൃഷി ഓഫീസർ പ്രശാന്ത്,എസ്.എം.സി - പി.ടി.എ ഭാരവാഹികൾ പങ്കെടുത്തു.