നെടുമങ്ങാട്: നീർച്ചാൽ മണ്ണിട്ടു മൂടിയതിനെ തുടർന്ന് റോഡിൽ വെള്ളക്കെട്ട്. കരകുളം കിഴക്കേല വാര്യക്കോണത്ത് സ്വകാര്യ ഭൂമിയിലെ നീർച്ചാലാണ് മണ്ണിട്ടു മൂടിയത്. കിള്ളിയാറ്റിൽ ഒഴുകിയെത്തിയിരുന്ന നീർച്ചാലിനാണ് ഈ ദുര്യോഗം. വെള്ളക്കെട്ട് കാരണം ഈ ഭാഗത്തെ റോഡ് പൂർണമായും തകർന്നു. നീർച്ചാൽ പുനഃസ്ഥാപിച്ച് വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ഗ്രാമപഞ്ചായത്ത് അധികൃതർക്കു പരാതി നൽകിയിരുന്നു.
നടപടി ഉണ്ടാകാതെ
ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി ഏഴു ദിവസത്തിനകം സ്വാഭാവിക നീർച്ചാൽ പുനഃസ്ഥാപിക്കണമെന്ന് വസ്‌തുവുടമയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ഒരു മാസമായിട്ടും നോട്ടീസിന്മേൽ നടപടി ഉണ്ടായിട്ടില്ലെന്നാണ് പരാതി. ഇതിനെതിരെ നാട്ടുകാർ വകുപ്പ് മന്ത്രിക്കും ജില്ലാകളക്ടർക്കും പരാതി നൽകി.