fund

തിരുവനന്തപുരം: സംസ്ഥാനത്തിന് 10,000 കോടിയുടെ നിക്ഷേപം കൊണ്ടുവരുന്ന കൊച്ചി-ബംഗളുരു വ്യവസായ ഇടനാഴിക്കായി 82 ശതമാനം സ്ഥലവും 2022-ൽ തന്നെ സർക്കാർ ഏറ്റെടുത്തിരുന്നതായി മന്ത്രി പി.രാജീവ് പറഞ്ഞു.

പുതുശേരി സെൻട്രലിൽ 1137 ഏക്കറും പുതുശേരി വെസ്റ്റിൽ 240 ഏക്കറും കണ്ണമ്പ്രയിൽ 313 ഏക്കറുമാണ് പദ്ധതിക്കായി ഏറ്റെടുത്തത്.

ഭക്ഷ്യ സംസ്‌കരണം, ഫാർമസ്യൂട്ടിക്കൽസ്, പ്രതിരോധം, എയ്റോ സ്പേസ്, മെഡിസിനൽ കെമിക്കൽസ്,ബൊട്ടാണിക്കൽ ഉൽപന്നങ്ങൾ, ടെക്സ്റ്റൈൽസ് , നോൺ മെറ്റാലിക് മിനറൽ പ്രോഡക്ട്സ് , റബ്ബർ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, സെമി കണ്ടക്ടറുകൾ, ഇന്റഗ്രേറ്റഡ് സർക്യൂട്ട്, പ്രിന്റഡ് സർക്യൂട്ട്, നാനോടെക് ഉൽപന്നങ്ങൾ, ലിക്വിഡ് ക്രിസ്റ്റൽ ഡിവൈസസ്, ഡാറ്റ പ്രോസസിംഗ് മെഷീൻ, ട്രാൻസ് മിഷൻ ഷ്ഫ്റ്റുകൾ, പി.വി.സി പൈപ്പ്, ട്യൂബുകൾ, പോളിയുറേത്തിൻ തുടങ്ങി വിവിധ മേഖലകളിൽ വ്യവസായ സംരംഭങ്ങൾ പാലക്കാട് ഉയരും.

55,000 പേർക്കെങ്കിലും നേരിട്ട് തൊഴിൽ ലഭിക്കും. ഭക്ഷ്യ സംസ്‌കരണം, ലൈറ്റ് എൻജിനീയറിംഗ്, ജ്വല്ലറി, പ്ലാസ്റ്റിക്, ഇമാലിന്യങ്ങളും മറ്റ് ഖരമാലിന്യങ്ങളുടെയും പുനരുപയോഗം, എണ്ണവാതക ഇന്ധനങ്ങൾ, ഇലക്ട്രോണിക്സ്, ഐ.ടി, ലോജിസ്റ്റിക്, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളിൽ ക്ലസ്റ്ററുകൾ വികസിപ്പിക്കാനാണ് ഇടനാഴിയുടെ ഭാഗമായി ലക്ഷ്യമിടുന്നത് .