വെള്ളനാട്: പ്രകൃതിയുടെ ഒരംശം വീടിനുള്ളിൽ എന്ന ആശയം പങ്കുവയ്ക്കുന്ന ജപ്പാനീസ് കൃഷിരീതി കൊകെഡാമ (പായൽ പന്ത്) പ്രാവർത്തികമാക്കി ജി.കാർത്തികേയൻ സ്മാരക ജി.കാർത്തികേയൻ സ്മാരക വി ആൻഡ് എച്ച്.എസ്.എസിലെ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വോളന്റിയർമാർ.വോളന്റിയർമാർ വീടിന്റെയും സ്കൂളിന്റെയും പരിസര പ്രദേശങ്ങളിൽ നിന്ന് പായലും ചെടികളും ശേഖരിച്ചാണ് പായൽപ്പന്തുകൾ നിർമ്മിച്ച് മരങ്ങളിൽ തൂക്കിയിട്ടു.