ഉദിയൻകുളങ്ങര: പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പാൽക്കുളങ്ങര ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ രണ്ടാമത് വാർഷികപൊതുയോഗം ഇന്ന് രാവിലെ 10ന് ആലത്തൂര്‍ വൈ.എം.എ. ഹാളിൽ പ്രസിഡന്റ് കാനക്കോട് ബാലരാജിന്റെ അദ്ധ്യക്ഷതയിൽ ചേരും. വാർഷികറിപ്പോർട്ട്, വരവ് ചെലവ് കണക്കുകൾ, ബഡ്ജറ്റ്, ഉപചട്ടങ്ങൾ എന്നിവ അവതരിപ്പിച്ച് പാസാക്കും. ഉന്നത വിജയം നേടിയ ക്ഷീര കർഷകരുടെ മക്കളേയും, കൂടുതൽ പാൽ എത്തിക്കുന്ന കർഷകരേയും ആദരിക്കും. പെരുങ്കടവിള ഡയറി എസ്റ്റൻഷൻ ഓഫീസർ മേരി സുധ, ഡയറി ഫോം ഇൻസ്ട്രക്ടർമാരായ നിഷാ വത്സലൻ, ഡോ. ദിവ്യ എന്നിവർ പങ്കെടുക്കും.എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് സെക്രട്ടറി ചിഞ്ചു.എസ്.കെ അറിയിച്ചു.