madahav-gadgil-3

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങൾ അതിജീവിക്കാൻ അസംബ്ലി ഒഫ് ക്രിസ്റ്റ്യൻ ട്രസ്റ്റ് സർവീസസ് (ആക്ട്സ്) രൂപം നൽകിയ 'സുസ്ഥിര കേരളത്തിന്റെ' ഉപദേഷ്ടാവായി പ്രൊഫ.മാധവ് ഗാഡ്ഗിലിനെ തിരഞ്ഞെടുത്തു.ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായി,ജയിംസ് വർഗീസ്,ജി.ശങ്കർ,ഡോ.സാബു ജോസഫ്,ഡോ.എം.ജി.ശശിഭൂഷൻ,ഡോ.ആർ.കൃഷ്ണകുമാർ,പി.സുദീപ്,ആത്മീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖർ ഉൾപ്പെടെയുള്ള സമിതിയും രൂപീകരിച്ചു. പെരിങ്ങമ്മല പഞ്ചായത്തിലെ ഇടിഞ്ഞാറിൽ സുസ്ഥിര കേരളം പ്രവർത്തനത്തിന് തുടക്കം കുറിക്കുമെന്ന് ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ പറഞ്ഞു.ലൂഥറൻ സഭാദ്ധ്യക്ഷൻ മോഹൻ മാനുവലാണ് പ്രോജക്ട് കോഓർഡിനേറ്റർ.