നെയ്യാറ്റിൻകര:ചായ്ക്കോട്ടുകോണം മരുതത്തൂർ എൻ.എസ്.എസ് കരയോഗത്തിന്റെ തിരഞ്ഞെടുപ്പും സമ്പർക്ക പരിപാടിയും താലൂക്ക് യൂണിയൻ ചെയർമാൻ അഡ്വ.എ.മോഹൻദാസ് ഉത്ഘാടനം ചെയ്തു.മുൻ കരയോഗം പ്രസിഡന്റ് മഞ്ചത്തല സുരേഷ് അദ്ധ്യക്ഷനായി.മരുതത്തൂർ ഗോപൻ (പ്രസിഡന്റ്),മധുസൂദനൻ നായർ (സെക്രട്ടറി),പി.സുരേന്ദ്രൻ നായർ (ട്രഷറർ),എക്സികുട്ടീവ് കമ്മിറ്റി അംഗങ്ങളായി ശ്രീകുമാർ.എസ്,അനിൽകുമാർ.ബി,ഗോപകുമാർ,റിവർ വ്യൂ അനിൽ,കെ.എസ്.ശ്രീകുമാർ,നാരായൺജി,സാജൻ എന്നിവരും യൂണിയൻ പ്രതിനിധി സഭയിലേക്ക് കേശവൻ നായർ,മഞ്ചത്തല സുരേഷ്,ടി.അനിൽകുമാർ എന്നിവരെയും തിരഞ്ഞെടുത്തു.