തിരുവനന്തപുരം:പുരാതന ഇന്ത്യൻ പാരമ്പര്യ ആയോധനകലയായ അടിമുറയുടെ സൗത്ത് ആഫ്രിക്കൻ ഘടകമായ സൗത്ത് ആഫ്രിക്കൻ അടിമുറ ഫെഡറേഷന് സൗത്ത് ആഫ്രിക്കൻ ഗവൺമെന്റിൽ നിന്നും എൻ.പി.ഒ ആയി രജിസ്ട്രേഷൻ ലഭിച്ചിരിക്കുന്നു. കേന്ദ്രസർക്കാരിന്റെ ട്രേഡ്മാർക്ക് രജിസ്ട്രിയിൽ ട്രേഡ്മാർക്ക്‌ രജിസ്റ്റർ ചെയ്യപ്പെട്ട ഈ ആയോധനകലയ്‌ക്ക് കേരള സ്റ്റേറ്റ് യൂത്ത് വെൽഫെയർ ബോർഡ്‌ മെമ്പർഷിപ്പ് നൽകിയിട്ടുണ്ട്. ഇന്റർനാഷണൽ യൂണിയൻ ഒഫ് ട്രെഡിഷണൽ മാർഷ്യൽ ആർട്സ് ഫെഡറേഷൻ, ഇന്റർനാഷണൽ ഹെൽത്ത്‌ ആൻഡ് ഫിറ്റ്നസ് അസോസിയേഷൻ, ഐ.എസ്.ഒ 9001: 2015 സർട്ടിഫിക്കേഷൻ ഫിറ്റ്‌ ഇന്ത്യാ സ്‌കൂൾ എന്നിവയുടെ അംഗീകാരങ്ങളും ഇതിനുണ്ടെന്ന് അടിമുറ ആചാര്യൻ മോഹൻ മാസ്റ്റർ പറഞ്ഞു. ഇന്ത്യക്കു പുറമെ ദക്ഷിണാഫ്രിക്ക,​ മലേഷ്യ, ശ്രീലങ്ക തുടങ്ങീ എട്ട് രാജ്യങ്ങളിലും അടിമുറ പരിശീലിപ്പിക്കുന്നുണ്ട്. അടിമുറയുടെ ഇത്തവണത്തെ അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പ് ദക്ഷിണാഫ്രിക്കയിൽ നടത്താനാണ് ആലോചിക്കുന്നത്.