തിരുവനന്തപുരം: കൊച്ചുവേളി സെന്റ് ജോസഫ് ദേവാലയത്തിലെ സെന്റ് ജോസഫ് കമ്മ്യൂണിറ്റി ഹാളിന്റെ ആദ്യനില ഉദ്ഘാടനവും ആശിർവാദവും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ നിർവഹിച്ചു.ഇടവക വികാരി ഫാ.ടോണി ഹാംലെറ്റ് അദ്ധ്യക്ഷത വഹിച്ചു.വെട്ടുകാട് വാർഡ് കൗൺസിലർ ക്ലൈനസ് റൊസാരിയോ,കൊച്ചുവേളി ലിറ്റിൽ ഫ്ലവർ കോൺവെന്റ് സുപ്പീരിയർ സിസ്റ്റർ മേരി കുന്നനാട് എന്നിവർ പ്രസംഗിച്ചു.