vishnu

തിരുവനന്തപുരം:കോൺഗ്രസ് നേമം നിയോജകമണ്ഡലം ക്യാമ്പ് എക്സിക്യുട്ടീവ് തിരുമല കാർത്തിക കല്യാണ മണ്ഡപത്തിൽ എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.വയനാട് കെ.പി.സി.സി ക്യാമ്പ് എക്സിക്യുട്ടീവ് അംഗീകരിച്ച മിഷൻ 25 രേഖ ഡി.സി.സി പ്രസിഡന്റ് പാലോട് രവി അവതരിപ്പിച്ചു.നേമം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി.അജിത്ത്ലാൽ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ.ശക്തൻ,കെ.മോഹൻകുമാർ,മണക്കാട് സുരേഷ്, മുടവൻമുകൾ രവി,ജി.വി.ഹരി,കൈമനംപ്രഭാകരൻ, പനത്തുറ പുരുഷോത്തമൻ,പ്രേം.ജി,മുഹമ്മദ് ഹുസൈൻ സേട്ട്,കൊഞ്ചിറവിള വിനോദ്,ദേവരാജൻ,തിരുവല്ലം പ്രസാദ്, കമ്പറ നാരായണൻ, സുഭാഷ് ചന്ദ്രബോസ്,അഡ്വ.കെ.വിശ്വനാഥൻ,തമലം കൃഷ്ണൻകുട്ടി, ആർ.ജയേന്ദ്രൻ,നേമം ഷജീർ,എം.എസ്.നസീർ തുടങ്ങിയവർ പങ്കെടുത്തു.