p

തിരുവനന്തപുരം:വർഷങ്ങളായി ഇഴഞ്ഞുനീങ്ങിയ രണ്ട് ജലവൈദ്യുതപദ്ധതികൾ ഓണത്തിന് മുമ്പ് കമ്മിഷൻ ചെയ്യും. 60 മെഗാവാട്ടിന്റെ പള്ളിവാസൽ വിപുലീകരണ പദ്ധതിയും 40 മെഗാവാട്ടിന്റെ തോട്ടിയാർ പദ്ധതിയുമാണ് യാഥാർത്ഥ്യമാവുന്നത്.

100 മെഗാവാട്ട് വൈദ്യുതി ലഭിക്കും.
നാല് ദീർഘകാല വൈദ്യുത കരാറുകൾ റദ്ദാക്കിയതിനെ തുടർന്നുണ്ടായ 465 മെഗാവാട്ടിന്റെ

കമ്മി കുറയ്ക്കാൻ കഴിയും.

കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസലിൽ വൈദ്യുതി ഉത്പാദനശേഷം പുറന്തള്ളുന്ന വെളളം ഉപയോഗിച്ച് 60മെഗാവാട്ട് ഉത്പാദിപ്പിക്കുന്നതാണ് വിപുലീകരണപദ്ധതി.

പതിനേഴ് വർഷമായി ഇഴയുകയായിരുന്നു 40 മെഗാവാട്ടിന്റെ തോട്ടിയാർ പദ്ധതി. 2012ൽ പൂർത്തിയാക്കേണ്ടതായിരുന്നു. 10 മെഗാവാട്ടിന്റെ ആദ്യജനറേറ്റർ ജൂലായിലും 30മെഗാവാട്ടിന്റെ രണ്ടാം ജനറേറ്റർ ഇന്നലെയും പൂർത്തിയാക്കി.

രണ്ടാം പിണറായി വിജയൻ സർക്കാർ മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കിയ ജലവൈദ്യുത പദ്ധതികളിലൂടെ ലഭ്യമാക്കുന്നത് 148.5 മെഗാവാട്ടാണ്

കേരള കൗമുദി ചൂണ്ടിക്കാട്ടി,

മന്ത്രി ഇടപെട്ട് വേഗത്തിലാക്കി

1. വൈദ്യുതി കമ്മി നേരിടുന്ന സാഹചര്യത്തിലും ജലവൈദ്യുതപദ്ധതികൾ പത്തുവർഷത്തിലേറെയായി ഇഴഞ്ഞുനീങ്ങുന്നത് ഒന്നിലേറെ തവണ `കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ഇപ്പോഴത്തെ വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി ഇടപെട്ട് സിവിൽ,മെക്കാനിക്കൽ, പ്രോജക്ട് വിഭാഗങ്ങളിൽ സമഗ്രമായ അഴിച്ചുപണി നടത്തി. സമയബന്ധിതമായി അവലോകന യോഗങ്ങൾ വിളിച്ച് നിർമ്മാണപുരോഗതി വിലയിരുത്തിയാണ് പദ്ധതികൾ പൂർത്തിയാക്കിയത്.

2. ഇപ്പോൾ കമ്മിഷൻ ചെയ്യുന്ന ഈ രണ്ടു പദ്ധതികൾക്ക് പുറമേ, 48.55 മെഗാവാട്ടിന്റെ പദ്ധതികളും മന്ത്രിയുടെ ഇടപെടലിൽ പൂർത്തിയായി. 24 മെഗാവാട്ടിന്റെ പെരിങ്ങൽകുത്ത്, ആറ് മെഗാവാട്ടിന്റെ പെരുവണ്ണാമൂഴി,രണ്ടു മെഗാവാട്ടിന്റെ അപ്പർ കല്ലാർ, എട്ടു മെഗാവാട്ടിന്റെ ആനക്കാംപൊയിൽ, 4.5മെഗാവാട്ടിന്റെ അരിപ്പാറ,നാലു മെഗാവാട്ടിന്റെ മൂക്കൂടം, 0.5മെഗാവാട്ടിന്റെ ദേവിയാർ തുടങ്ങിയ പദ്ധതികളാണ് സഫലമായത്.

250 മെഗാവാട്ടിന്റെ ഒൻപത് പദ്ധതികൾ ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്.

പദ്ധതി ചെലവ് 710 കോടി

#പള്ളിവാസൽ

175 കോടി:

2007ൽ പ്രതീക്ഷിച്ച

ചെലവ്

430 കോടി:

ഇതുവരെ

ചെലവായത്

.......................................

തോട്ടിയാർ

97 കോടി:

2008ൽ പ്രതീക്ഷിച്ച

ചെലവ്

280 കോടി:

ഇതുവരെ

ചെലവായത്

ശ്രീ​നാ​രാ​യ​ണ​പു​രം
പ​ഞ്ചാ​യ​ത്തി​ന്
സം​സ്ഥാ​ന​ ​പു​ര​സ്‌​കാ​രം

കൊ​ടു​ങ്ങ​ല്ലൂ​ർ​:​ ​മി​ക​ച്ച​ ​ജൈ​വ​വൈ​വി​ദ്ധ്യ​ ​പ​രി​പാ​ല​ന​ ​സ​മി​തി​ക്കു​ള്ള​ ​സം​സ്ഥാ​ന​ ​പു​ര​സ്‌​കാ​രം​ ​ശ്രീ​നാ​രാ​യ​ണ​പു​രം​ ​പ​ഞ്ചാ​യ​ത്തി​ന്.​ ​കാ​ലാ​വ​സ്ഥാ​ ​വ്യ​തി​യാ​ന​ത്തി​ന്റെ​യും​ ​ജൈ​വ​വൈ​വി​ദ്ധ്യ​ ​ശോ​ഷ​ണ​ത്തി​ന്റെ​യും​ ​പ്ര​ത്യാ​ഘാ​ത​ത്തി​ന്റെ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ശാ​സ്ത്ര​ ​സാ​ങ്കേ​തി​ക​ ​സ​ഹാ​യ​ത്തോ​ടെ​യും​ ​ബ​ഹു​ജ​ന​ ​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യും​ ​ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​ ​മു​ന്നോ​ട്ടു​ ​വ​യ്ക്കു​ന്ന​ ​സു​സ്ഥി​ര​ ​വി​ക​സ​ന​ ​ല​ക്ഷ്യം​ ​മു​ൻ​നി​റു​ത്തി​ ​പ​ഞ്ചാ​യ​ത്ത് ​ന​ട​ത്തി​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ​അ​വാ​ർ​ഡ്.

പ്രാ​ദേ​ശി​ക​ ​ജൈ​വ​വൈ​വി​ദ്ധ്യ​ ​പൈ​തൃ​ക​ ​സ്ഥ​ലം,​ ​ജ​ന​കീ​യ​ ​ജൈ​വ​വൈ​വി​ദ്ധ്യ​ ​ര​ജി​സ്റ്റ​ർ​ ​(​പി.​ബി.​ആ​ർ​)​ ​ര​ണ്ടാം​ ​ഭാ​ഗം,​ ​ജൈ​വ​വൈ​വി​ദ്ധ്യ​ ​പ​രി​പാ​ല​ന​ ​സ​മി​തി​ ​യോ​ഗ​ങ്ങ​ൾ,​ ​വ​ർ​ക്കിം​ഗ് ​ഗ്രൂ​പ്പ് ​യോ​ഗ​ങ്ങ​ൾ,​ ​വ​ന​വ​ത്ക​ര​ണം​ ​(​പ​ച്ച​ത്തു​രു​ത്ത്),​ ​കാ​ർ​ഷി​ക​ ​ജൈ​വ​ ​വൈ​വി​ദ്ധ്യ​ ​സം​ര​ക്ഷ​ണം​ ​എ​ന്നി​ങ്ങ​നെ​ ​സ​ർ​ക്കാ​ർ​ ​വി​ഭാ​വ​നം​ ​ചെ​യ്ത​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ​പ​ഞ്ചാ​യ​ത്ത് ​പൂ​ർ​ത്തി​യാ​ക്കി​യ​ത്.​ ​പ്ര​ശ​സ്തി​പ​ത്ര​വും​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​യും​ ​അ​ട​ങ്ങു​ന്ന​ ​അ​വാ​ർ​ഡ് ​ഒ​ക്ടോ​ബ​റി​ൽ​ ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യി​ൽ​ ​നി​ന്ന് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​എം.​എ​സ്.​മോ​ഹ​ന​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഏ​റ്റു​വാ​ങ്ങും.

ക്ഷേ​ത്ര​ക​ലാ​ശ്രീ​ ​പു​ര​സ്‌​കാ​രം
കെ.​എ​സ്.​ ​ചി​ത്ര​യ്‌​ക്ക്

​രാ​ജ​ശ്രീ​ ​വാ​ര്യ​ർ​ക്കും​ ​ആ​ർ.​എ​ൽ.​വി.​ ​രാ​മ​കൃ​ഷ്ണ​നും​ ​ഫെ​ലോ​ഷി​പ്പ്

ക​ണ്ണൂ​ർ​:​ ​സം​സ്ഥാ​ന​ ​ക്ഷേ​ത്ര​ക​ലാ​ ​അ​ക്കാ​ഡ​മി​യു​ടെ​ 2022​ ​ക്ഷേ​ത്ര​ക​ലാ​ശ്രീ​ ​പു​ര​സ്‌​കാ​രം​ ​ഗാ​യി​ക​ ​കെ.​എ​സ്.​ ​ചി​ത്ര​യ്ക്ക്.​ ​ക്ഷേ​ത്ര​ക​ലാ​ ​ഫെ​ലോ​ഷി​പ്പു​ക​ൾ​ക്ക് ​ഡോ.​ ​രാ​ജ​ശ്രീ​ ​വാ​ര്യ​രും​ ​ഡോ.​ ​ആ​ർ.​എ​ൽ.​വി.​ ​രാ​മ​കൃ​ഷ്ണ​നും​ ​അ​ർ​ഹ​രാ​യി.​ ​അ​ക്കാ​ഡ​മി​ ​ഭ​ര​ണ​സ​മി​തി​ ​അം​ഗം​ ​എം.​ ​വി​ജി​ൻ​ ​എം.​എ​ൽ.​എ,​ ​ചെ​യ​ർ​മാ​ൻ​ ​ഡോ.​ ​കാ​ഞ്ഞ​ങ്ങാ​ട് ​രാ​മ​ച​ന്ദ്ര​ൻ​ ​എ​ന്നി​വ​രാ​ണ് ​പു​ര​സ്‌​കാ​ര​ങ്ങ​ൾ​ ​പ്ര​ഖ്യാ​പി​ച്ച​ത്.​ 25,001​ ​രൂ​പ​യു​ടേ​താ​ണ് ​ക്ഷേ​ത്ര​ക​ലാ​ശ്രീ​ ​പു​ര​സ്‌​കാ​രം.​ ​ഫെ​ലോ​ഷി​പ്പ് 15,001​ ​രൂ​പ​യു​ടേ​തും.​ ​ഒ​ക്ടോ​ബ​ർ​ ​ആ​റി​ന് ​ക​ണ്ണൂ​ർ​ ​എ​രി​പു​രം​ ​മാ​ടാ​യി​ ​ബാ​ങ്ക് ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​മ​ന്ത്രി​ ​വി.​എ​ൻ.​ ​വാ​സ​വ​ൻ​ ​അ​വാ​ർ​ഡ് ​ദാ​നം​ ​നി​ർ​വ​ഹി​ക്കും.
അ​ക്ഷ​ര​ശ്ലോ​കം​:​ ​കെ.​ ​ഗോ​വി​ന്ദ​ൻ​ ​(​പ​യ്യ​ന്നൂ​ർ​)​ക​ഥ​ക​ളി​:​ ​ക​ലാ​നി​ല​യം​ ​ഗോ​പി​ ​(​ഇ​രി​ങ്ങാ​ല​ക്കു​ട​)​ ​ലോ​ഹ​ശി​ല്പം,​ ​സ​ന്തോ​ഷ് ​ക​റു​കം​പ​ള്ളി​ൽ​ ​(​കോ​ട്ട​യം)
ദാ​രു​ശി​ല്പം​:​ ​കെ.​കെ.​ ​രാ​മ​ച​ന്ദ്ര​ൻ​ ​(​തൃ​ശൂ​ർ​)​ ,​ചു​വ​ർ​ചി​ത്രം​:​ ​ഡോ.​ ​സാ​ജു​ ​തു​രു​ത്തി​ൽ​ ​(​കാ​ല​ടി​)​ ​ഓ​ട്ട​ൻ​ ​തു​ള്ള​ൽ​:​ ​ക​ലാ​മ​ണ്ഡ​ലം​ ​പ​ര​മേ​ശ്വ​ര​ൻ​ ​(​തൃ​ശൂ​ർ)
തു​ട​ങ്ങി​യ​വ​രും​ ​അ​വാ​ർ​ഡി​ന​ർ​ഹ​രാ​യി..