തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി യൂണിഫോംഡ് സർവീസ് നിയമനപരിശീലനം പദ്ധതിയിലൂടെ സൈനിക, അർദ്ധസൈനിക, പൊലീസ്, എക്‌സൈസ് തുടങ്ങിയ സേനാവിഭാഗങ്ങളിൽ തൊഴിൽ നേടാൻ ആഗ്രഹിക്കുന്ന പട്ടികജാതി,പട്ടികവർഗ വിഭാഗത്തിലെ യുവതീ യുവാക്കൾക്ക് റസിഡൻഷ്യൽ പരിശീലനം നൽകുന്നു. രണ്ട് മാസക്കാലത്തേക്കാണ് പരിശീലനം.പ്രായപരിധി 18നും 30നും ഇടയിൽ. എസ്.എസ്.എൽ.സി വിജയിച്ചിരിക്കണം. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരതാമസമുള്ള ഉദ്യോഗാർത്ഥികളായിരിക്കണം. പുരുഷന്മാർക്ക് 167 സെന്റിമീറ്ററും വനിതകൾക്ക് 157 സെന്റിമീറ്ററും ഉയരം ഉണ്ടായിരിക്കണം.കൂടുതൽ വിവരങ്ങൾക്ക് 0471 2314238, 2314232