1

പോത്തൻകോട്: പോത്തൻകോട് ഗ്രാമപഞ്ചായത്തിന്റെയും പഞ്ചായത്ത് എഡ്യൂക്കേഷൻ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്കൂളുകളിൽ എൽ.എസ്.എസ്,യു.എസ്.എസ് സ്കോളർഷിപ്പ് നേടിയ കുട്ടികളെ അനുമോദിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.അനിതകുമാരിയുടെ അദ്ധ്യക്ഷതയിൽ നടന്ന അനുമോദനയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.കവയിത്രി വി.എസ്.ബിന്ദു അവാർഡ് വിതരണം നിർവഹിച്ചു.പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ അഭിൻദാസ്,ഷാഹിദ,ശശികല,​ഗ്രാമപഞ്ചായത്ത് അംഗം ഗോപകുമാർ,പി.ടി.എ പ്രസിഡന്റ് വി.എസ്.ബിനു,​പോത്തൻകോട് ക്ലസ്റ്റർ കോഓർഡിനേറ്റർ എസ്.മധുസൂദനക്കുറുപ്പ്,​റിസോഴ്സ് ടീച്ചർ സരിത തുടങ്ങിയവർ സംസാരിച്ചു.