തിരുവനന്തപുരം :ഓർബിറ്റ് എന്ന സംഘടനയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഗോവ ഗവർണർ പി.എസ്‌.ശ്രീധരൻ പിള്ള ഓൺലൈനായി ഉദ്ഘാടനം ചെയ്തു സിൽവർ ജൂബിലി സുവനീർ എസ്‌.ബി.ഐ കേരള സർക്കിൾ സി.ജി.എം എ.ഭൂവനേശ്വരി, കാനറാ ബാങ്ക് ജി.എം കെ.എസ്‌.പ്രദീപിന് കൈമാറി പ്രകാശനം ചെയ്തു.പ്രസിഡന്റ്‌ എം.ദേവി പ്രസാദ്,സെക്രട്ടറി കെ.എം.വർഗീസ്,രക്ഷാധികാരികളായ എ.ആർ.എൻ.നമ്പൂതിരി, എസ്‌.ശങ്കരനാരായണൻ തുടങ്ങിയവർ പങ്കെടുത്തു.