തിരുവനന്തപുരം: കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരള കൗൺസിൽ ഒഫ് ചർച്ചസിന്റെ കഴക്കൂട്ടം അസംബ്ലി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബിലീവേഴ്‌സ് ഈസ്റ്റേൺ സഭാ ബിഷപ്പ് മാത്യൂസ് മോർ സെൽവാനിയോസ് അദ്ധ്യക്ഷത വഹിച്ചു.കെ.സി.സി ക്ലർജി കമ്മിഷൻ ചെയർമാൻ എ.ആർ.നോബിൾ അസംബ്ലി, ലൂഥറൻ സഭാ സിനഡ് പ്രസിഡന്റ്‌ മോഹനൻ മാനുവൽ,കേരള ഐക്യ വൈദിക സെമിനാരി പ്രിൻസിപ്പൽ ഡോ.സി.ഐ. ഡേവിസ് ജോയ്, കഴക്കൂട്ടം അസംബ്ലി രക്ഷാധികാരി ഡോ.രഞ്ജൻ ജോൺ നെല്ലിമൂട്ടിൽ,പ്രസിഡന്റ്‌ ലിവിഗ്സ്റ്റൺ,സെക്രട്ടറി ഷെറി.എസ്.റോബർട്ട്‌,ട്രഷറർ പുഷ്പലത നെൽസൻ,പ്രോഗ്രാം കൺവീനർ സാബു പാലിയോട്,ഡബ്ല്യൂ.സോളമൻ എന്നിവർ സംസാരിച്ചു.