ശംഖുംമുഖം: വംശനാശ ഭീഷണി നേരിടുന്ന സ്രാവ് ഇനങ്ങളുടെ സംരക്ഷണത്തിനായി പൊതുജന പിന്തുണയോടെയുളള കടൽ സംരക്ഷണസേന രൂപീകരിക്കണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. ലോക തിമിംഗല സ്രാവ് ദിനാചരണത്തിന്റെ ഭാഗമായി കേരള വനംവകുപ്പും വെൽഡ് ലൈഫ്ട്രസ്റ്റ് ഒഫ് ഇന്ത്യയും സംയുക്തമായി ശംഖുംമുഖം ഉദയ സ്യൂട്ടിൽ നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ഡോ.സഞ്ജയൻ കുമാർ, വെൽഡ് ലൈഫ്ട്രസ്റ്റ് ഒഫ് ഇന്ത്യ സി.ഇ.ഒ. ജോസ് ലൂയിസ്,ഡോ.ശോഭ ജോ.കിഴക്കുടൻ, കൗൺസിലർമാരായ സെറാഫിൻ ഫ്രഡ്ഡി,ഐറിൻ ടീച്ചർ എന്നിവർ പ്രസംഗിച്ചു.