photo

ചിറയിൻകീഴ്: ജാതി സമ്പ്രദായത്തിന്റെ പീഡനങ്ങളും ദുരിതങ്ങളും അനുഭവിച്ച സമൂഹത്തിൽ വിപ്ലവകരമായ മാറ്റത്തിന് നേതൃത്വം നൽകിയ പടനായകനായിരുന്നു അയ്യങ്കാളിയെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. ഇതിന് ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് നടത്തിയ പ്രതിഷ്ഠ പ്രചോദനമായെന്ന് അദ്ദേഹം പറഞ്ഞു.
ഗുരുദേവദർശന പഠനകേന്ദ്രത്തിന്റെയും, എസ്.എൻ.വി ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ മുരുക്കുംപുഴ സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ നടന്ന അയ്യങ്കാളി ജയന്തി ദിനാചരണം ഉദ്ഘാടനം ചെയ്ത് ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഗുരുദേവദർശന പഠനകേന്ദ്രം പ്രസിഡന്റ് മുരുക്കുംപുഴ സി.രാജേന്ദ്രൻ അദ്ധ്യക്ഷനായി. സെക്രട്ടറി എ.ലാൽസലാം,വൈസ് പ്രസിഡന്റുമാരായ ഫ്രാൻസിസ് ഏണസ്റ്റ്,എം.നസീർ,ജോ.സെക്രട്ടറി വിപിൻ മിരാൻഡ,എസ്.എൻ.വി ഗ്രന്ഥശാല ജോ.സെക്രട്ടറി വി.ദിലീപ് കുമാർ,എസ്.സുധി എന്നിവർ പങ്കെടുത്തു.