പോത്തൻകോട്: കൺസ്ട്രക്ഷൻ എക്യുപ്മെന്റ് ഓണേഴ്സ് അസോസിയേഷൻ കഴക്കൂട്ടം മേഖലാ സമ്മേളനം സംസ്ഥാന ട്രഷറർ അനിൽ പൗഡിക്കോണം ഉദ്ഘാടനം ചെയ്തു.സംസ്ഥാന രക്ഷാധികാരി ചന്ദ്രമധു കുറ്റിച്ചൽ മുഖ്യപ്രഭാഷണം നടത്തി.നടി സിനി കോലത്തുകര വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.ജില്ലാ പ്രസിഡന്റ് ഷമ്മി കുളത്തൂർ,ജില്ലാ സെക്രട്ടറി ബിനു കള്ളിക്കാട്,സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ശശിധരൻ കാട്ടാക്കട,മുജീബ് പുല്ലമ്പാറ,രഞ്ജിത് മംഗലത്ത്, ഷെഫീഖ് റസൂൽ,ജില്ലാ ട്രഷറർ ഹർഷകുമാർ തിരുവല്ലം തുടങ്ങിയവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി ഉദയൻ കുളത്തൂർ (പ്രസിഡന്റ്),ഹരി പൗഡിക്കോണം (സെക്രട്ടറി), മുനീർ കണിയാപുരം (ട്രഷറർ),ഷിബു കാട്ടായിക്കോണം (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു.