നെടുമങ്ങാട്:വിവാഹ സത്കാരത്തിൽ പങ്കെടുത്തു വീട്ടിലേക്ക് മടങ്ങവേ, ഭാര്യയും ഭർത്താവും സഞ്ചരിച്ച സ്കൂട്ടറിൽ ടിപ്പർ ലോറി ഇടിച്ച് ഭാര്യക്ക് ദാരുണാന്ത്യം.പഴകുറ്റി പുന്നിലം വൈകേരിയിൽ പ്രവീൺ കുമാറിന്റെ ഭാര്യ ശശി കലാദേവി (54) ആണ് മരിച്ചത്. നെടുമങ്ങാട് നെട്ടറചിറയക്ക് സമീപം ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് അപകടം. സ്കൂട്ടറിൽ പുറകിൽ നിന്ന് വന്ന ടിപ്പർ ലോറി സ്കൂട്ടറിനെ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. ശരികലദേവിയെ പട്ടം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. ഭർത്താവിന്റെ കാലിന് പരിക്കേറ്റു ചികിത്സയിലാണ്. മക്കൾ : അഭിജിത്ത് , അഭിരാം . മരുമകൾ ശ്യാമ.