തിരുവനന്തപുരം: ലൈംഗികാരോപണ വിധേയനായ എം.മുകേഷ് എം.എൽ.എയെ മുഖ്യമന്ത്രി പിണറായി വിജയൻ സംരക്ഷിക്കുന്നെന്ന് ആരോപിച്ച് യൂത്ത് ഇന്നലെയും തലസ്ഥാനത്ത് പ്രതിഷേധം. യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് ജില്ലാകമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ് നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിനു നേരെ പൊലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു.പ്രവർത്തകരും പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. ജില്ലാ പ്രസിഡന്റ് നേമം ഷജീർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ഭാരവാഹികളായ ഋഷി കൃഷ്ണൻ,അനീഷ് ചെമ്പഴന്തി, രവീന്ദ്രൻ,ആർ.എസ്.വിപിൻ, കെ.എച്ച്.ഫെബിൻ,ജില്ലാ ഭാരവാഹികളായ റിങ്കു പടിപ്പുരയിൽ,അച്ചു,അജയ് ഘോഷ്,ഹരി പെരിങ്ങമല,അഖില ശിവപ്രസാദ്, രേഷ്മ,സുരേഷ് വട്ടപ്പറമ്പ്,ഗോകുൽ ശങ്കർ, ദീനമോൾ,സിതാര രവീന്ദ്രൻ,ഗോകുൽ ഹരി,ജി.വി.വിനീഷ്, ഷൈജു തോറ്റരികത്ത്,അസംബ്ലി പ്രസിഡന്റുമാരായ ഡാനിയേൽ,സുരേഷ് സേവ്യർ,അഭിജിത് കഴക്കൂട്ടം,വി.എസ്.വിവേക് എന്നിവർ നേതൃത്വം നൽകി.

ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച മഹിളാ കോൺഗ്രസ് പ്രവർത്തകർക്കുനേരെ മൂന്നുതവണയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. സെക്രട്ടേറിയറ്റ് മതിൽ ചാടികടക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളും ഉണ്ടായി.സംസ്ഥാന ഉപാദ്ധ്യക്ഷ ആർ.ലക്ഷ്മി മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അദ്ധ്യക്ഷ ഗായത്രി വി.നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജി.ഷീല, ജനറൽ സെക്രട്ടറിമാരായ സുപ്രിയ,പ്രതിഭ,അംബിക,ഷെമി നൗഷാദ്,ജയന്തി,സുഗന്ധി,ബറോമ,രാജമോൾ,പുഷ്പത,ഷീജ ബീഗം,സീനത്ത്, ബിന്ദു,ബിജി,ശൈല ജാസ്മിൻ,അനിത അലക്സ്,രാജേശ്വരി,ആശശോഭ എന്നിവർ പങ്കെടുത്തു.