തിരുവനന്തപുരം: മൊട്ടമൂട് ശ്രീജഗദാംബിക എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗം, കുടുംബസംഗമം, ആസ്ഥാന മന്ദിരം തറക്കലിടൽ എന്നിവയുടെ ഉദ്ഘാടനം എൻ.എസ്.എസ് നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ ചെയർമാൻ എ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് കെ.രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ആസ്ഥാന മന്ദിരത്തിന് സൗജന്യമായി ഭൂമി നൽകിയ വിനോദ് കുമാർ, ആദ്യകാല കരയോഗം പ്രസിഡന്റ് കേശവൻ നായർ, മല്ലിക ജി.പി നായർ, ജഗദമ്മ സുബ്രഹ്മണ്യൻ, കേരളകൗമുദി മൊട്ടമൂട് ഏജന്റ് അനിൽ ഗാന്ധിനഗർ എന്നിവരെ ആദരിച്ചു.യൂണിയൻ സെക്രട്ടറി വി.എം.പ്രകാശ് കുമാർ, പള്ളിച്ചൽ മേഖല കൺവീനർ പുതിച്ചൽ രാമചന്ദ്രൻ നായർ, കരയോഗം സെക്രട്ടറി ദീലീപ് മൊട്ടമൂട്ട്, വൈസ് പ്രസിഡന്റ് സുകുമാരൻ തമ്പി, മന്ദിര നിർമ്മാണ സമിതി കൺവീനർ ഹരികുമാർ തമ്പി,വനിതാസമാജം പ്രസിഡന്റ് ജി.എസ്.ഗീതാറാണി, സെക്രട്ടറി കെ.എസ്.ബീനാകുമാരി, ട്രഷറർ വി.കവിത കൃഷ്ണൻ, വാർഡ് അംഗം ഗീതാ കുമാരി എന്നിവർ പങ്കെടുത്തു.