വെഞ്ഞാറമൂട്:മാണിക്കൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ പൂവേ പൊലി പദ്ധതിയുടെയും മാണിക്കൽ കൃഷിഭവന്റെ പൂവനി പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തിൽ മാണിക്കൽ ഗ്രാമ പഞ്ചായത്തിൽ രണ്ടേക്കർ ഭൂമിയിൽ നടപ്പിലാക്കിയ ജമന്തിപ്പൂ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിര കുളം ജയൻ നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു പിള്ള,കൃഷി ഓഫീസർ സതീഷ് കുമാർ,വൈസ് പ്രസിഡന്റ് ലേഖകുമാരി,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സഹീറത്ത് ബീവി, വാർഡ് മെമ്പർമാരായ സുധീഷ്,ബിനു,പുഷ്പലത,ഗീതാകുമാരി,ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ,സീ.ഡി.എസ് എസ് അംഗം വിജയകുമാരി,എ.ഡി.എസ് അംഗങ്ങൾ, സി.ഡി.എസ് അക്കൗണ്ടന്റ് ജീവ ആർ.പി,കൃഷി അസിസ്റ്റന്റ് എന്നിവർ പങ്കെടുത്തു.