വെഞ്ഞാറമൂട്:ഡി.വൈ.എഫ്.ഐ പ്രവർത്തകരായിരുന്ന രക്തസാക്ഷികളായ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും രക്തസാക്ഷി വാർഷിക ദിനം ആചരിച്ചു.കലുങ്കിൻമുഖത്തെ രക്ത സാക്ഷി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനാവൂർ നാഗപ്പൻ,ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ, ഡി.കെ.മുരളി എം.എൽ.എ,കെ.എസ്. സുനിൽകുമാർ,ജെയ്ക് .സി. തോമസ്, ഷിജുഖാൻ,വി.അനൂപ്,ഇ.എ.സലിം എന്നിവർ നേതൃത്വം നൽകി.തുടർന്ന് തേമ്പാമൂട്ടിൽ നടന്ന രക്തസാക്ഷി അനുസ്മരണദിനാചരണം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.സി.പി.എം ഏരിയ സെക്രട്ടറി ഇ.എ.സലിം അദ്ധ്യക്ഷനായി.ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഷിജുഖാൻ സ്വാഗതം പറഞ്ഞു.സി .പി .എം ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ, ഡി.കെ.മുരളി എം.എൽ.എ,ജെയ്ക് .സി .തോമസ്,വി.അനൂപ്,കെ.പി.പ്രമോഷ്, വി.വിനീത്,വി.എസ്.ശ്യാമ,കെ.സജീവ്,എസ്. കെ.ആദർശ്,ഷൈനുരാജേന്ദ്രൻ,എസ്.ശ്രീമണി തുടങ്ങിയവർ സംസാരിച്ചു.