hi

കിളിമാനൂർ:വൈ.ഐ.പി ശാസ്ത്രപഥം നവീനം 6.0 വിജയികളായ ഐഡിയേറ്റർമാർക്കുള്ള ബി .ആർ.സി തല നോൺ റസിഡൻഷ്യൽ ശില്പശാല കിളിമാനൂർ ബി. ആർ.സി യിൽ സമാപിച്ചു. ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ നവാസ്.കെ അദ്ധ്യക്ഷത വഹിച്ചു.ശാസ്ത്രപഥം ബി.ആർ. സി തല കോഓർഡിനേറ്റർ ജയലക്ഷ്മി കെ.എസ് സ്വാഗതം പറഞ്ഞു.കിളിമാനൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻകുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.സി.ആർ.സി കോഓർഡിനേറ്റർ ദിവ്യാദാസ് നന്ദി പറഞ്ഞു.ട്രെയിനർ വിനോദ് .ടി ,സി.ആർ .സി.സി മാരായ ജയലക്ഷ്മി കെ.എസ്.ദിവ്യാ ദാസ് എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി .