കടയ്ക്കാവൂർ: പ്രീ പ്രെെമറി വിദ്യാഭ്യാസത്തെ അന്താരാഷ്ട നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സ്റ്റാർസ് പദ്ധതിയിൻ കീഴിൽ സമഗ്ര ശിക്ഷാകേരളം തിരുവനന്തപുരവും വർക്കല ബി.ആർ.സിയും ചേർന്ന് നടപ്പാക്കുന്ന വർണക്കൂടാരം പദ്ധതിയുടെയും ബാല പദ്ധതിയുടെയും ഉദ്ഘാടനം ഒ.എസ്.ആംബിക എം.എൽ.എ നിർവഹിക്കും. സെപ്റ്റംബർ 2ന് രാവിലെ 10ന് നിലയ്ക്കാമുക്ക് ഗവ. യു.പി.എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലാലിജ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വെെസ് പ്രസിഡന്റ് അഡ്വ. ഷെെലജാബീഗം, തിരുവനന്തപുരം എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോഡിനേറ്റർ ശ്രീകുമാരൻ. ബി, വക്കം ഗ്രാമപഞ്ചായത്ത് വെെസ് പ്രസിഡന്റ് ബിഷ്ണു.എൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അരുൺ.വി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂലി.വി, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്മെമ്പർ അജിത, ആറ്റിങ്ങൽ ഡി.ഇ.ഒ ബിന്ദു.ആർ, തിരുവനന്തപുരം എസ്.എസ്.കെ ഡി.പി.ഒ റെനി വർഗ്ഗീസ്, വർക്കല ബി.ആർ.സി ബി.പി.സി ദിനിൽ കെ.എസ്, സ്കൂൾ വികസന കാര്യ ചെയർമാൻ പ്രവീൺ കുമാർ, എസ്.എം.സി ചെയർമാൻ എസ്.വിജയൻ ഹെഡ്മിസ്ട്രസ് പ്രീത ദേവദാസ് എന്നിവർ പങ്കെടുക്കും.