നെയ്യാറ്റിൻകര : ഗാന്ധി മിത്രമണ്ഡലം നെയ്യാറ്റിൻകര മേഖല സമിതിയും കെ.എസ്.എഫ്.ഇ നെയ്യാറ്റിൻകര രണ്ടാംശാഖയും ചേർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ സ്ഥാപിച്ച ലൈബ്രറിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് നിർവഹിച്ചു. നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർമാൻ പി.കെ രാജ്‌മോഹൻ ആദ്യ പുസ്തകം ലൈബ്രറിയിൽ സമർപ്പിച്ചു.മേഖല ചെയർമാൻ മണലൂർ ശിവപ്രസാദിന്റെ അദ്ധ്യക്ഷതയിൽ ഗാന്ധി മിത്രമണ്ഡലം ചെയർമാൻ വി.എസ്.ഹരീന്ദ്രനാഥ്,ആറാലുമ്മൂട് ജിനു,അമ്പലം രാജേഷ്, ആശുപത്രി സൂപ്രണ്ട് സന്തോഷ്,കെ.എസ്.എഫ്.ഇ മാനേജർ എസ്.എൽ.അശോകകുമാർ, ജയരാജ് തമ്പി,രാജ് മോഹൻ,ഇരുമ്പിൽ ശ്രീകുമാർ,നെയ്യാറ്റിൻകര ജയചന്ദ്രൻ,ക്യാപിറ്റൽ വിജയൻ,ആശുപത്രി ജീവനക്കാർ തുടങ്ങിവർ പങ്കെടുത്തു.