1

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര വെടിവയ്പ് ദിനാചരണത്തിന്റെ ഭാഗമായി അത്താഴമംഗലം വീരരാഘവൻ സ്മൃതി മണ്ഡപത്തിൽ കോൺഗ്രസ് നെയ്യാറ്റിൻകര ടൗൺ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.മര്യാപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.എസ്.സന്തോഷ് കുമാർ അദ്ധ്യക്ഷനായി.സി.കെ.സുരേഷ് കുമാർ സ്വാഗതം പറഞ്ഞു.ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.എം.മൊഹിനുദ്ദീൻ,ജോസ് ഫ്രാങ്ക്ളിൻ,അഡ്വ.ആർ.അജയകുമാർ,വെൺപകൽ അവനീന്ദ്രകുമാർ,അഡ്വ.കെ.ആർ.ഷിജു ലാൽ,അഡ്വ.എസ്.പി.സജിൻ ലാൽ,മണ്ഡലം പ്രസിഡന്റുമാരായ റെസ്സൽ,സനിൽകുമാർ,രാധാകൃഷണൻ നായർ,സിന്ധു,മിനി തുടങ്ങിയവർ പങ്കെടുത്തു.

ക്യാപ്ഷൻ: നെയ്യാറ്റിൻകര കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നെയ്യാറ്റിൻകര വെടിവയ്പ് ദിനാചരണം കെ.പി.സി.സി ജനറൽ സെക്രട്ടറി മര്യാപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു