p

തിരുവനന്തപുരം: മലയാള സിനിമാ സെറ്റുകളിലെ കാരവാനുകളിൽ ഒളിക്യാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പക‌ർത്തുന്നുവെന്ന തെന്നിന്ത്യൻ നടി രാധിക ശരത്‌കുമാറിന്റെ ആരോപണം മറ്റൊരു നടുക്കമായി.

ദൃശ്യങ്ങൾ സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ കണ്ട് ആസ്വദിക്കുന്നത് നേരിട്ട് കണ്ടെന്നും ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാൻ ഉപയോഗിച്ചില്ലെന്നുമാണ് ഒരു മലയാളം ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

'' ഞാൻ നടന്നുപോകുമ്പോൾ കുറേപേർ എന്തോ വീഡിയോ ഒരുമിച്ചിരുന്ന് കാണുന്നു. ഇതെന്താണെന്ന് ഒരാളോട് ചോദിച്ചു. എല്ലാ കാരവനിലും ഒളിക്യാമറ വച്ച് പെൺകുട്ടികൾ വസ്ത്രം മാറുന്നത് ഷൂട്ട് ചെയ്യാറുണ്ടെന്നും നടിമാരുടെ പേര് വച്ച് ഫോൾഡറിൽ തിരഞ്ഞാൽ ആ വീഡിയോ കാണാനാകുമെന്നും പറഞ്ഞു. അങ്ങനെ പെൺകുട്ടികൾ വസ്ത്രം മാറുന്ന വീഡിയോ ഞാൻ കണ്ടു. പിന്നീട് ബഹളംവച്ചു. എല്ലാവരെയും വിളിച്ച് ഇത് ശരിയല്ലെന്നും ചെരുപ്പൂരി അടിക്കുമെന്നും പറഞ്ഞു. പിന്നീട് കാരവൻ ഒഴിവാക്കി റൂം എടുക്കുകയായിരുന്നു''
ഏത് സിനിമയുടെ ലൊക്കേഷനാണെന്ന് രാധിക പറഞ്ഞില്ല

കേരളത്തിൽ മാത്രമല്ലെന്നും എല്ലാ സിനിമ സെറ്റുകളിലും സ്ത്രീകൾക്കെതിരെ അതിക്രമം നടക്കാറുണ്ടെന്ന് അവർ വ്യക്തമാക്കി.'ഞാൻ 46 വർഷമായി ഈ മേഖലയിൽ ജോലി ചെയ്യുന്ന ആളാണ്. മോശമായി പെരുമാറാൻ ശ്രമിച്ച നിരവധിപേരുണ്ട്. 'നോ' എന്നു പറയാൻ പെൺകുട്ടികൾ പഠിക്കണം. പല നടിമാരുടെയും കതകിൽ മുട്ടുന്നത് ഞാൻ കണ്ടിട്ടുണ്ട്, എത്രയോ പെൺകുട്ടികൾ എന്റെ മുറിയിൽ വന്ന് സഹായിക്കണമെന്ന് പറഞ്ഞിട്ടുണ്ട്.''

രാമലീല, ദി ഗ്യബിനോസ്, ഇട്ടമാണി മെയ്ഡ് ഇൻ ചൈന, പവി കെയർ ടേക്കർ എന്നിവയാണ് അടുത്തകാലത്ത് രാധിക അഭിനയിച്ച മലയാള ചിത്രങ്ങൾ.

1977ൽ പി.എ.തോമസ് സംവിധാനം ചെയ്ത സ്വർണ്ണമെഡൽ എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു തുടക്കം. 1978ൽ ഭാരതി രാജയുടെ കിഴക്കേപോകും റെയിൽ എന്ന തമിഴ്‌ചിത്രത്തിലൂടെയാണ് പ്രശസ്തയായത്.

രാ​ധി​ക​യി​ൽ​ ​നി​ന്ന്
വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ക്കും

രാ​ധി​ക​ ​ശ​ര​ത്കു​മാ​റി​ന്റെ​ ​വെ​ളി​പ്പെ​ടു​ത്ത​ലി​ൽ​ ​ന​ടി​യി​ൽ​ ​നി​ന്ന് ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ക്കു​മെ​ന്ന് ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘം.​ ​തു​ട​ർ​ന​ട​പ​ടി​ക​ൾ​ ​അ​തി​ന് ​ശേ​ഷ​മെ​ന്നും​ ​പൊ​ലീ​സ് ​വ്യ​ക്ത​മാ​ക്കി.

മി​നു​ ​മു​നീ​റി​ന്റെ
ര​ഹ​സ്യ​ ​മൊ​ഴി
രേ​ഖ​പ്പെ​ടു​ത്തി

ആ​ലു​വ​:​ ​പീ​ഡ​ന​ ​പ​രാ​തി​യി​ൽ​ ​ന​ടി​ ​മി​നു​ ​മു​നീ​ർ​ ​ആ​ലു​വ​ ​ജു​ഡി​ഷ്യ​ൽ​ ​ഒ​ന്നാം​ ​ക്ലാ​സ് ​മ​ജി​സ്‌​ട്രേ​ട്ട് ​കോ​ട​തി​ 2​ ​ൽ​ ​ര​ഹ​സ്യ​ ​മൊ​ഴി​ ​ന​ൽ​കി.​ ​ന​ട​ൻ​ ​ഇ​ട​വേ​ള​ ​ബാ​ബു,​ ​ലാ​യേ​ഴ്സ് ​കോ​ൺ​ഗ്ര​സ് ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​വി.​എ​സ്.​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​എ​ന്നി​വ​ർ​ക്കെ​തി​രെ​ ​മ​ജി​സ്‌​ട്രേ​റ്റ് ​അ​ഞ്ജു​ ​ക്ലീ​റ്റ​സി​നാ​ണ് ​മൊ​ഴി​ ​ന​ൽ​കി​യ​ത്.

ജ​യ​സൂ​ര്യ​യ്ക്കെ​തി​രെ

കേ​സെ​ടു​ത്തു

തൊ​ടു​പു​ഴ​:​ ​ഷൂ​ട്ടിം​ഗ് ​ലൊ​ക്കേ​ഷ​നി​ൽ​ ​ന​ട​ൻ​ ​ജ​യ​സൂ​ര്യ​ ​സ്ത്രീ​ത്വ​ത്തെ​ ​അ​പ​മാ​നി​ച്ചെ​ന്ന​ ​ന​ടി​യു​ടെ​ ​പ​രാ​തി​യി​ൽ​ ​തൊ​ടു​പു​ഴ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്ത് ​എ​ഫ്.​ഐ.​ആ​ർ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തു.​ ​തി​രു​വ​ന​ന്ത​പു​രം​ ​ക​ര​മ​ന​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​എ​ഫ്.​ഐ.​ആ​ർ​ ​തൊ​ടു​പു​ഴ​ ​പൊ​ലീ​സി​ന് ​കൈ​മാ​റി​യ​തോ​ടെ​യാ​ണ് ​ന​ട​പ​ടി.​ ​ന​ടി​യു​ടെ​ ​മൊ​ഴി​ ​പ​ക​ർ​പ്പും​ ​തൊ​ടു​പു​ഴ​ ​പൊ​ലീ​സി​ന് ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ 2013​ൽ​ ​തൊ​ടു​പു​ഴ​യി​ൽ​ ​ജ​യ​സൂ​ര്യ​ ​നാ​യ​ക​നാ​യ​ ​'​പി​ഗ്മാ​ൻ​'​ ​എ​ന്ന​ ​സി​നി​മ​ ​ചി​ത്രീ​ക​രി​ച്ചി​രു​ന്നു.​ ​ആ​ ​ഷൂ​ട്ടിം​ഗ് ​സെ​റ്റി​ൽ​വ​ച്ച് ​ജ​യ​സൂ​ര്യ​ ​ക​ട​ന്നു​പി​ടി​ച്ചെ​ന്നാ​ണ് ​ന​ടി​ ​അ​ന്വ​ഷ​ണ​ച്ചു​മ​ത​ല​യു​ള്ള​ ​ഐ.​ജി​ ​ജി.​ ​പൂ​ങ്കു​ഴ​ലി​ക്ക് ​മൊ​ഴി​ ​ന​ൽ​കി​യ​ത്.​ ​ഇ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ക​ര​മ​ന​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്ത​ത്.

പ്രാെ​ഡ​ക്ഷ​ൻ​ ​മാ​നേ​ജ​രു​ടെ
മു​ഖ​ത്ത​ടി​ച്ചു​:​ ​ക​സ്തൂ​രി

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ല​യാ​ള​ ​സി​നി​മ​ ​വി​ട്ട​ത് ​മോ​ശം​ ​പെ​രു​മാ​റ്റ​ത്തെ​ ​തു​ട​ർ​ന്നാ​ണെ​ന്ന് ​തെ​ന്നി​ന്ത്യ​ൻ​ ​ന​ടി​ ​ക​സ്തൂ​രി.​ ​സം​വി​ധാ​യ​ക​നും​ ​പ്രൊ​ഡ​ക്ഷ​ൻ​ ​മാ​നേ​ജ​രും​ ​മോ​ശ​മാ​യി​ ​പെ​രു​മാ​റി​യെ​ന്നും​ ​പ്രൊ​ഡ​ക്ഷ​ൻ​ ​മാ​നേ​ജ​രു​ടെ​ ​മു​ഖ​ത്ത​ടി​ച്ചാ​ണ് ​സെ​റ്റ് ​വി​ട്ട​തെ​ന്നും​ ​വെ​ളി​പ്പെ​ടു​ത്തി.​ ​മ​ല​യാ​ള​ത്തി​ലെ​ ​പ്ര​മു​ഖ​ ​ന​ടി​ ​ആ​ക്ര​മി​ക്ക​പ്പെ​ട്ട​പ്പോ​ൾ​ ​കാ​ര്യ​മാ​യ​ ​പി​ന്തു​ണ​ ​ന​ൽ​കാ​ത്ത​താ​ണി​പ്പോ​ൾ​ ​എ​ല്ലാ​വ​രും​ ​അ​നു​ഭ​വി​ക്കു​ന്ന​ത്.​ ​കാ​ര്യ​ങ്ങ​ൾ​ ​തു​റ​ന്നു​പ​റ​യാ​ൻ​ ​ധൈ​ര്യം​ ​കാ​ണി​ക്കു​ന്ന​ ​ന​ടി​മാ​രോ​ട് ​ബ​ഹു​മാ​ന​മു​ണ്ട്.​ ​ഹേ​മ​ ​ക​മ്മി​റ്റി​ ​റി​പ്പോ​ർ​ട്ടി​ൽ​ ​കേ​സെ​ടു​ക്കാ​ൻ​ ​പാ​ക​ത്തി​ൽ​ ​തെ​ളി​വി​ല്ലെ​ന്നും​ ​മ​ല​യാ​ള​ ​സി​നി​മ​യി​ൽ​ ​ഇ​പ്പോ​ഴു​ള​ള​തെ​ല്ലാ​ത്തി​നും​ ​തു​ട​ക്ക​മാ​ണെ​ന്നും​ ​എ​ല്ലാ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും​ ​അ​ത് ​വ്യാ​പി​ക്ക​ട്ടെ​യെ​ന്നും​ ​ക​സ്തൂ​രി​ ​പ​റ​ഞ്ഞു.