മുടപുരം: അഴൂർ ഗ്രാമ പഞ്ചായത്തിൽ വിവിധ വാർഡുകളിൽ നടത്തിയ പൂകൃഷിയുടെ വിളവെടുപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 6, 7, 11 വാർഡുകളിലായി പൊന്നോണം, തണൽ, ധനൂഷ്, സുരഭി ജെ.എൽ.ജി കുടുംബശ്രീ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 250 സെന്റ് ഭൂമിയിലാണ് ഇക്കുറി പൂക്കൃഷി നടത്തിയത്. വിളവെടുപ്പ് പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എസ്.കവിത, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ആർ.അംബിക, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനിൽകുമാർ നാഗർ നട, ലതിക മണിരാജൻ,എസ്.വി.അനിലാൽ,ബി.ഷീജ,ഷീബാരാജ് ,കെ .ഓമന, നെസിയ സുധീർ,കൃഷി ഓഫീസർ സോണിയ,അസിസ്റ്റന്റ് കൃഷി ഓഫീസർമാർ ഷിനി സോണി,ഹരിത മിഷൻ ആർ.പി.അഞ്ജു,ഗ്രൂപ്പുകളുടെ ഭാരവാഹികളായ സലീന,സന്ധ്യ ,വിപിനകുമാരി,മോളി തുടങ്ങിയവർ പങ്കെടുത്തു.