hi

കിളിമാനൂർ: എൻജിനിയറിംഗ് പഠനം കേവലം ജോലി സമ്പാദിക്കൽ മാത്രമാകരുതെന്നും രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കുമായി വിനിയോഗിക്കണമെന്നും എ.പി.ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ് പറഞ്ഞു.കിളിമാനൂർ വിദ്യാ അക്കാഡമി ഒഫ് സയൻസ് ആൻഡ് ടെക്നോളജി ടെക്നിക്കൽ ക്യാമ്പസിലെ 2020-2024 വർഷത്തെ ബിരുദദാനച്ചടങ്ങുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സാബു സൗമ്യൻ അദ്ധ്യക്ഷനായി. ട്രസ്റ്റ് സെക്രട്ടറി മനു രഘുരാജൻ,ട്രസ്റ്റിന്റെ ദക്ഷിണ മേഖല കോഓർഡിനേറ്റർ ഡി.പ്രജാരാജ്,കോളേജ് പ്രിൻസിപ്പൽ ഡോ.ടി.മാധവരാജ്‌ രവികുമാർ,ഡയറക്ടർ ബ്രിഗേഡിയർ കെ.എസ്.ഷാജി,ട്രസ്റ്റി കോഓർഡിനേറ്റർ അനിതാ വിജയൻ,വകുപ്പ് മേധാവികളായ ഡോ.സി.ബ്രിജിലാൽ റൂബൻ,ഡോ.എൻ.ജയരഞ്ജിനി,ഡോ.ടി.പ്രവീൺ റോസ്,ഡോ.കെ.സർഗുണൻ,പ്രൊഫ.അരുൺ കെ.ലോഹിതാക്ഷൻ,ഡോ.എൽ.എസ്.ജയന്തി എന്നിവർ സംസാരിച്ചു.