മെൽബണിൽ മലയാളികൾ സംഘടിപ്പിച്ച ഓണാഘോത്തിൽ കുടുംബസമേതം പങ്കെടുത്ത് കുഞ്ചാക്കോ ബോബൻ .എം.എം.എഫ് മെൽബൻ ഓണം 2024 എന്ന പരിപാടി മെൽബൽ സിംപിംഗ് വെയർ ടൗൺ ഹാളിലാണ് സംഘടിപ്പിച്ചത്. പ്രിയപാതി പ്രിയ, മകൻ ഇസഹാക്ക് എന്നിവരോടൊപ്പം ഓണാഘോഷത്തിൽ ചാക്കോച്ചൻ മുഴുവൻ സമയവും പങ്കെടുത്തു. ഓസ്ട്രയലിയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നഗരമാണ് മെൽബൺ. മെൽബണിൽ മുൻപും ചാക്കോച്ചൻ കുടുംബസമേതം വന്നിട്ടുണ്ട്. ആസ്ട്രേലിയൻ നഗരമായ വിയന്നയിലായിരുന്നു ചാക്കോച്ചൻ ചിത്രം മഴവില്ല് ചിത്രീകരിച്ചത്. മഴവില്ലിന്റെ ലൊക്കേഷനിൽ വർഷങ്ങൾക്കുശേഷം പ്രിയയോടൊപ്പമുള്ള ചിത്രം ചാക്കോച്ചൻ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത് ഏറെ ശ്രദ്ധ നേടുകയും ചെയ്തു. നവാഗതനായ ജിത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രം പൂർത്തിയാക്കിയ ശേഷമായിരുന്നു ചാക്കോച്ചന്റെ മെ ൽബൺ യാത്ര. ഇതാദ്യമായാണ് ചാക്കോച്ചനും പ്രിയ മണിയും ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടി ജിത്തു അഷ്റഫ് ചിത്രത്തിനുണ്ട്. നായാട്ടിനുശേഷം ഷാഹി കബീർ ചാക്കോച്ചൻ ചിത്രത്തിന് രചന നിർവഹിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.