ആറ്റിങ്ങൽ: അമർ ഹോസ്പിറ്റൽ ഉടമ ഡോ.പി.രാധാകൃഷ്ണൻ നായർ രചിച്ച ആത്മകഥ 'മുള്ളുകൾക്കിടയിലൂടെ ഒരു ഗൈനക്കോളജിസ്റ്റിന്റെ അതിജീവന കഥ' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നടന്നു.പ്രഭാത് ബുക്ക് ഹൗസ് ചെയർമാൻ സി.ദിവാകരന്റെ അദ്ധ്യക്ഷതയിൽ ഡോ.ജോർജ് ഓണക്കൂർ ഡോ.മോഹൻ കുന്നുമ്മലിന് നൽകി ആത്മകഥ പ്രകാശനം ചെയ്തു. എൻ.കെ.പ്രേമചന്ദ്രൻ എം.പി,വി.ജോയി എം.എൽ.എ,കുമ്മനം രാജശേഖരൻ,എസ്.കുമാരി,കെ.എൻ.ആനന്ദകുമാർ,ഉണ്ണി ആറ്റിങ്ങൽ,ഡോ.എസ്.ഡി.അനിൽകുമാർ,രാധാകൃഷ്ണൻ കുന്നുംപുറം,എസ്.ഹനീഫാ റാവുത്തർ എന്നിവർ സംസാരിച്ചു.