ss

പ്രേക്ഷകർ ഒരേപോലെ കാത്തിരിക്കുന്ന വിജയ്- വെങ്കട് പ്രഭു ചിത്രം ഗോട്ട് (ദ ഗ്രേറ്റ്സ്റ്റ് ഒഫ് ഒാൾ ടൈം) അഡ്വാൻസ് ബുക്കിംഗ് ഇന്ന് രാവിലെ 11ന് ആരംഭിക്കും. തെന്നിന്ത്യൻ പ്രേക്ഷകർ മാത്രമല്ല മലയാളി പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗോട്ട് സെപ്തംബർ അഞ്ചിനാണ് ആഗോള തലത്തിൽ റിലീസ് ചെയ്യുന്നത്. പുലർച്ചെ നാലിനാണ് കേരളത്തിൽ ആദ്യ പ്രദർശനം.

തമിഴ്നാട്ടിൽ രാവിലെ 9 നും .ലിയോക്കുശേഷം എത്തുന്ന വിജയ് ചിത്രമാണ് ഗോട്ട്. യു. എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിലെ നാലാമത്തെ ഗാനമായ 'മട്ട' ഇന്ന് അണിയറ പ്രവർത്തകർ പുറത്തുവിടും. ഇളയദളപതിയുടെ പാർട്ടിക്ക് റെഡിയാ എന്ന കുറിപ്പോടെയാണ് അണിയറ പ്രവർത്തകർ ഗാനത്തിന്റെ അപ്ഡേറ്റ് പങ്കുവച്ചത്. യുവൻ ശങ്കർ രാജയാണ് സംഗീതം. മീനാക്ഷി ചൗധരിയാണ് നായിക. പ്രഭുദേവ, ജയറാം, പ്രശാന്ത്, മോഹൻ, യോഗിബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, പ്രേംജി, അമരൻ, അജയ് രാജ്, പാർവതി നായർ, അഞ്ജന കീർത്തി, ഗഞ്ചാകറുപ്പ് എന്നിവരാണ് മറ്റു താരങ്ങൾ. ആക്ഷൻ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ അച്ഛനും മകനുമായി ഇരട്ട വേഷത്തിൽ വിജയ് എത്തുന്നു. എ.ജി.എസ് എന്റർടെയ്‌ൻമെന്റ് ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ്. ഗണേഷ്, കൽപാത്തി എസ്. സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മാണം. കേരളത്തിൽ ശ്രീഗോകുലം മൂവീസാണ് വിതരണം.