policena-adimakalakki

ആറ്റിങ്ങൽ: കേരള പൊലീസിനെ സി.പി.എം ഭരണം അടിമക്കൂട്ടമാക്കിയെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. സ്ത്രീപീഡകരെയും ഗുണ്ടകളേയും മാഫിയകളേയും സംരക്ഷിക്കുകയാണ് പിണറായിയുടെ പൊലീസ് . ബി.ജെ.പി നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്ന ആറ്റിങ്ങൽ സി.ഐ ഗോപകുമാറിന്റെ ഗുണ്ടാ പ്രവർത്തനങ്ങൾക്കെതിരെ നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ച് പ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമം ലംഘിച്ച് ബി.ജെ.പിക്കെതിരെ പ്രവർത്തിക്കാനാണ് നീക്കമെങ്കിൽ അത് വിലപ്പോവില്ല. അങ്ങനെ കരുതുന്നവർ അടിയന്തരാവസ്ഥ കാലമുൾപ്പെടെയുള്ള ചരിത്രം പഠിക്കണമെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു.

. പിണറായിയുടെ ഇംഗിതം മാത്രം നടക്കുന്ന കാലത്ത് എൽ.ഡി.എഫിന്, മാർക്സിസ്റ്റ് പാർട്ടിക്ക് പ്രസക്തിയില്ലെന്ന് ജയരാജന് മനസിലായെന്ന് വി.മുരളീധരൻ പറഞ്ഞു. ആറ്റിങ്ങൽ വീര കേരളപുരം ക്ഷേത്രത്തിന് മുന്നിൽ നിന്നാരംഭിച്ച മാർച്ചിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ.സുരേഷ് , കടയ്ക്കാവൂർ മണ്ഡലം പ്രസിഡന്റ് ബിജു, ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് എസ്. സന്തോഷ് എന്നിവർ സംസാരിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ മലയിൻകീഴ് രാധാകൃഷ്ണൻ, തോട്ടയ്ക്കാട് ശശി, ജില്ലാ സെക്രട്ടറി, മുളയറ രതീഷ്, ജില്ലാ ട്രഷറർ ബാലമുരളി തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.