36

ഉദിയൻകുളങ്ങര: മാലിന്യമുക്ത നവകേരളം ഗ്രാമപഞ്ചായത്തുതല ശില്പശാല പെരുങ്കടവിളയിൽ സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേന്ദ്രൻ.എസ് അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.രജികുമാർ സ്വാഗതം പറ‌ഞ്ഞു.ജില്ലാപഞ്ചായത്ത് അംഗം വി.എസ്.ബിനു,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.വി.പത്മകുമാർ,എൻ.ടി.ഷീലകുമാരി,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കാനക്കോട് ബാലരാജ്,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുഷ ജയൻ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അമ്പലത്തറയിൽ ഗോപകുമാർ,ജയചന്ദ്രൻ കെ.എസ്,കാക്കണം മധു,സുജിത്ത് എസ്.എസ്,ആർ.സ്നേഹലത,മിനി പ്രസാദ്,വിമല.എം,സംസ്ഥാന മാലിന്യമുക്ത നവകേരള ക്യാമ്പെയിൻ സെക്രട്ടേറിയറ്റ് അംഗം ഹരികൃഷ്ണൻ,ക്ലീൻ കേരള കമ്പനി എം.ഡി സുരേഷ്,അമാസ് കേരള ഹരിതസഹായ സ്ഥാപനം എം.ഡി ടോമി,ചീഫ് മെഡിക്കൽ ഓഫീസർ സുനിതകുമാരി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരിൻ ബോസ്.എ എന്നിവർ പങ്കെടുത്തു.