തിരുവനന്തപുരം: ജില്ലാപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെട്ട പട്ടികജാതി വിഭാഗത്തിലെ ബി.എസ്.സി നഴ്സിംഗ്/ ജനറൽ നഴ്സിംഗ്/എൻജിനിയറിംഗ് /ഹെൽത്ത് ഇൻസ്പെക്ടർ /ഐ.ടി.ഐ കോഴ്സുകൾ വിജയിച്ച യുവതി യുവാക്കൾക്ക് തൊഴിൽ പരിശീലന പദ്ധതിയിലേക്ക് പരിശീലകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നിന്ന് ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോം തസ്തികകൾക്ക് അനുസൃതമായി വിദ്യാഭ്യാസ യോഗ്യത,ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ,സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ,ആധാർ കാർഡ്,ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ ഉൾപ്പെടെ 11 മുൻപായി ജില്ലാ പട്ടികജാതി വികസന ഓഫീസർ,ജില്ലാ പട്ടികജാതി വികസന ഓഫീസ്,അയ്യങ്കാളി ഭവൻ,കനകനഗർ,വെള്ളയമ്പലം, 695003 എന്ന വിലാസത്തിൽ ലഭിക്കണം.ഫോൺ: 0471 2314238, 2314232.